Skip to main content

Posts

Showing posts from April, 2016

അവധിക്കാലം വന്നാൽ

‘കയ്യക്ഷരം ശരിയാക്കിത്തരാം’  എന്ന പരസ്യംകണ്ട് പരസ്യക്കാര് നിര്ദ്ദേശിച്ചപ്രകാരം ഉണ്ണിക്കുട്ടന് 1000 രൂപ മണിഓര്ഡറയച്ചു. എന്നാല് നാളേറേ കഴിഞ്ഞിട്ടും മറുപടിയൊന്നും ഉണ്ടായില്ല. പലപ്രാവശ്യം ഉണ്ണിക്കുട്ടന് അവര്ക്ക് എഴുത്തെഴുതി. കുറേ എഴുത്തുകള്ക്കുശേഷം പരസ്യക്കാര് പ്രതികരിച്ചു “ഇപ്പോള് താങ്കളുടെ കയ്യക്ഷരം ശരിയായി വരുന്നു. തുടര്ന്നും ഞങ്ങള്ക്കെഴുതുക”” വലിയപാട്ടുകാരായിത്തീരുവാനും, കായികതാരങ്ങളായിത്തീരുവാനും, നര്ത്തകരായിത്തീരുവാനും, കന്പ്യൂട്ടര് വിദ്യാഭ്യാസം നേടുവാനും ആഗ്രഹങ്ങള് പ്രകടിപ്പിക്കുന്നവരാണല്ലോ നമ്മുടെ കുഞ്ഞുങ്ങള്. അവരൊക്കെ കയ്യക്ഷരം ശരിയാക്കാന് ആഗ്രഹമുള്ള ഉണ്ണിക്കുട്ടന്മാരെപ്പോലെതന്നെയാണ്. എന്നാല് ഈ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമമൊന്നും കാണിക്കുന്നില്ല. എളുപ്പത്തില് വലിയവരായിത്തീരുവാനും കഴിവുകള് സന്പാദിക്കുവാനും വഴികളന്വേഷിച്ച് അവര് സമയവും നഷ്ടപ്പെടുത്തുന്നു. ഇവിടെയാണ് ഈ ആഗതമാകുന്ന അവധിക്കാലത്തിന്റെ പ്രസക്തി. \ കുഞ്ഞുങ്ങളുടെ അഭിരുചികളും കഴിവുകളും വളര്ത്തുവാനുള്ള നല്ല ദിനങ്ങളാകട്ടെ അവധിക്കാലം. അവധിക്കാലം ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലേര്പ്പെടാന് കുഞ്ഞുങ്ങള് പരിശ്രമിക്കുമല്ലോ.